Thursday, August 25, 2011

VERUTHE

                              അയാള്‍ മരിച്ചു 
             ഓര്‍ത്തപ്പോള്‍ മനസ്സ് തേങ്ങി. 
             പിന്നീട് ഓര്‍ത്തു 
              എന്തിനു വിഷമിക്കണം? 
              അയാള്‍ തന്‍റെ ആരാണ്? 
             ജീവിതത്തിന്‍റെ നടപ്പാതയിലെവിടെയോ വച്ച് 
              അയാളെ കണ്ടുമുട്ടി, പരിചയപ്പെട്ടു .
             അതില്‍ കൂടുതല്‍ തനിക്കു അയാളോടെന്താണ്?
                         ഒന്നുമില്ല 
              എങ്കിലും മനസ്സ് വെറുതെ തേങ്ങി


  

SUHRUTHINTE MARANAM

സുഹൃത്ത് മരിച്ചു. അതേ; എന്‍റെ , എന്‍റെ ആത്മാര്‍ഥ സുഹൃത്ത് മരിച്ചു. അവനു  ഞാനും എനിക്ക് അവനും മാത്രമേ   ഉണ്ടായിരുന്നുള്ളു ഈ  ഭൂമിയില്‍. അപ്പോള്‍ ആ സുഹൃത്തിന്‍റെ മരണം എന്നെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് നിങ്ങള്‍ ഒന്ന് ചിന്തിക്കു .
       ഞാന്‍ കരഞ്ഞു. പൊട്ടി പൊട്ടിക്കരഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോള്‍ അത് ഒരു തേങ്ങലായി ഒതുങ്ങി. എന്‍റെ അയല്‍ക്കാര്‍ കരച്ചില്‍ കേട്ട് വീട്ടില്‍ വന്നു. ഞാന്‍ കരയുന്നത് കണ്ട് അത്ഭുതപ്പെട്ടു. അവര്‍ക്ക്  എന്തെങ്കിലും ചോദിയ്ക്കാന്‍ ഇഷ്ടമല്ലായിരുന്നു. കാരണം അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍    . ഒന്നും  . കാരണം എന്നോട് ഇങ്ങനെ കേറി സംസാരിക്കുന്നതു എനിക്കിഷ്ടമാല്ലയിരുന്നു. ഞാന്‍ അവരോടു ഈ നാള്‍ വരെ സംസാരിച്ചിട്ടു പോലുമില്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ അടുത്തരിയുന്നവര്‍ക്ക് യാതൊരു വിസ്മയവും ഉണ്ടാക്കില്ല. പക്ഷെ എന്നെ അടുത്തരിയുന്നയാല്‍ എന്നില്‍ നിന്നും അകന്നു പോയല്ലോ എന്ന സത്യം വീണ്ടും ഒരു തേങ്ങലിന് കാരണമായി.
     ഒരാള്‍ വളരെ പണിപ്പെട്ടു ചോദിച്ചു " എന്തിനാ കരയുന്നേ?" ഞാന്‍ അയാളെ നോക്കി ഇരുന്നു. ഏറെ നേരം ആയി .അവര്‍ പരസ്പരം നോക്കി . അയാള്‍ ഒന്ന് കൂടി ചോദിച്ചു "കുട്ടിക്കെന്തു പറ്റി?" ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി . കുറെ നേരം കഴിഞ്ഞു പറഞ്ഞു " മരിച്ചു പോയി ". "ആര്"? ആകംക്ഷയേറിയ ആ  എന്നില്‍ അസഹ്യത ഉളവാക്കി . ഞാന്‍ മിണ്ടിയില്ല. എന്‍റെ മറുപടിക്കായി കാത്തിരുന്നിട്ടു അവര്‍ പോയി. പോകുമ്പോള്‍ പരസ്പരം പിറപിരക്കുന്നത് കണ്ടു.
       എല്ലാവരും പോയെന്നരിഞ്ഞപ്പോള്‍ ഞാന്‍  സ്വയം പറഞ്ഞു . "അതേ, എന്‍റെ സുഹൃത്ത്‌ മരിച്ചു പോയി" പെട്ടെന്ന് എനിക്ക് ആശ്ച്ചര്യമുണ്ടായി. "സുഹൃത്തോ ?എനിക്കോ ? എനിക്ക് ഒരു സുഹൃത്ത്‌ പോലുമില്ലല്ലോ ". കുറെ നേരത്തെ ആലോചന എന്നെ ഉത്തരത്തിലേക്കു നയിച്ചു. 
      "അതേ, എന്‍റെ സുഹൃത്ത്‌ ഞാന്‍ തന്നെയാണ് ." "അപ്പോള്‍  മരിച്ചു പോയത് ?" "എന്‍റെ സുഹൃത്താണ്‌ മരിച്ചത് ."അതായതു ഞാന്‍ ആണ്  മരിച്ചത് ."" എന്ത് ? ഞാന്‍ മരിച്ചോ ? ആവോ , എനിക്കറിയില്ല. "
     



Sunday, July 31, 2011

NJANUM SWABHAVAVUM

"എന്തോ അവന്‍റെ സ്വഭാവം ആര്‍ക്കും പിടിക്കത്തില്ല. എന്തിനാ വല്ലവരെയും പറയുന്നത്. അല്ലേലും എന്തൊരു സ്വഭാവമാ അവന്‍റെ .കൂട്ടുകാരായ നമ്മള്‍ക്ക് പോലും അവന്‍റെ സ്വഭാവം പിടിക്കുന്നില്ല. പിന്നല്ലേ മറ്റുള്ളവര്‍ക്ക്? ഇതില്‍ അതിശയിക്കതക്കതു ഒന്നുമില്ല. എങ്കിലും ഇങ്ങനൊരു മനുഷ്യനോ?
            വായനക്കാരാ, നിങ്ങള്‍ക്കിപ്പോല്‍ത്തന്നെ വിരസത തോന്നുന്നു. അല്ലെ?ആ,നിങ്ങള്‍ അമ്പരക്കുന്നല്ലോ.
ഹേയ് ഇതിനു അമ്പരപ്പിന്റെ ആവശ്യമൊന്നുമില്ല. ഞാന്‍ അതെങ്ങനെ മനസ്സിലാക്കി എന്നുള്ളതിലാണോ നിങ്ങള്‍ക്കതിശയം? ഇതൊക്കെ ഒരു തരം ടെക്ക്നിക്കല്ലേ? നിങ്ങളുടെ നെറ്റിയിലെ ചുളിവുകളുടെ എണ്ണം നോക്കിയാണ് ഞാനത് മനസ്സിലാക്കിയത്‌. എന്താ അങ്ങനെയല്ല എന്നുണ്ടോ? നിങ്ങളുടെ മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം അങ്ങനെയല്ലാതെ പിന്നെങ്ങനെയാകാന്‍? നിങ്ങളുടെ വിരസതയുടെ ആഴം കുറേക്കുടി വര്‍ധിപ്പിച്ചു എന്‍റെ ഈ വാക്കുകള്‍. എന്താ ശരിയല്ലേ? എന്തായാലും ഇത് വായിക്കാന്‍ നിങ്ങള്‍ തുനിഞ്ഞില്ലേ? ക്ഷമിക്കൂ. അല്പം കൂടി മാത്രം. എന്തിനെന്നോ? എന്‍റെ സ്വസ്തതയ്ക്കുവേണ്ടി. അതിനുവേണ്ടി മാത്രം. എന്താ ക്ഷമിക്കില്ലേ?അല്പം കൂടി. കൂടുതല്‍ ഞാന്‍ ആവശ്യപ്പെടുന്നില്ലല്ലോ    
ഹേ, വായനക്കാരാ, നിങ്ങള്‍ക്ക് ദുഃഖം തോന്നുന്നുണ്ടോ? എന്‍റെ സ്വഭാവത്തെ കുറിച്ച് ഓര്‍ത്തു. ഹേ,ഞാന്‍
എന്തൊരു വിഡ്ഢിയാ, നിങ്ങള്ക്ക് വേദന ഉണ്ടോ എന്ന് ചോദിക്കുവാന്‍. അല്ലെ? എല്ലാവരും പറയുന്നു "അവനൊരു പ്രത്യേക സ്വഭാവക്കാരനാ,ആര്‍ക്കും രസിക്കുലാ" വായനക്കാരാ,എന്നെ കുറിച്ച് തന്നെയാണ് ഇത് പറയുന്നത്

       ഞാനൊരു പ്രത്യേക സ്വഭാവക്കരനാണെന്ന്,എന്തോ എനിക്ക് വിശ്വാസം പോരാ.അങ്ങനെ തോന്നാന്‍ പറ്റിയ കാരണം സുഹൃത്തുക്കള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് കലി കയറും."നിങ്ങളാരും എന്നെ ഉപദേശിക്കണ്ട.ഹോ നല്ല ആള്‍ക്കാര്‍ വന്നിരിക്കുന്നു. എന്‍റെ എപ്പോഴുമുള്ള  മറുപടി ഇതായിരുന്നു. ഒരു പക്ഷേ ഈ പറച്ചില്‍ തന്നെയായിരിക്കാം എന്നെ ഒരു പ്രത്യേക സ്വഭാവക്കാരനക്കിയത്. "ഹേ, ഇതൊക്കെ നിങ്ങളുടെ തോന്നലാണ്. നിങ്ങള്ക്ക്  മറ്റുള്ളവരില്‍ നിന്നും പറയത്തക്ക യാതൊരു സ്വഭാവവുമില്ല." മനസ്സിന്‍റെ ഒരു വശം പറയുന്നു 
                  "അല്ലേ അല്ല, നിങ്ങളാരോ ആണ്.നിങ്ങള്‍ക്ക് പ്രത്യേകതകളെ ഉള്ളൂ. അല്ലെങ്കില്‍ ആളുകള്‍ ഇങ്ങനെ പറയുമോ "? മനസ്സിന്‍റെ മറുപുറം അതിന്‍റെതായ വൈദഗ്ധ്യം പ്രകടമാക്കി.
         "എന്ത് ? എനിക്ക് പ്രത്യേക സ്വഭാവമാനെന്നോ? അല്ലേ അല്ല . എനിക്ക് പ്രത്യേക സ്വഭാവമൊന്നുമില്ല. ആഹാ കള്ളം പറയുന്നോ? എനിക്ക് പ്രത്യേക സ്വഭാവം തന്നെയുണ്ടു. ഉണ്ടോ? ഇല്ല . ഇല്ലേ? അല്ല, ഉണ്ട്.ശോ ,എനിക്കിതെന്തുപറ്റി? ദൈവമേ ! എനിക്കൊന്നുമരിയില്ലല്ലോ,ഒന്നും ."



Wednesday, February 16, 2011

KADHAKRITHUM KADHAPATHRANGALUM

അര്‍ദ്ധരാത്രി. ഗ്രാമത്തിലെ ആ ഒറ്റ വാടക വീട്ടില്‍ മാത്രം പതിവുപോലെ വിളക്കനഞ്ഞിട്ടില്ല. ആ വാടകവീട്ടില്‍ ഒരു സാഹിത്യകാരനായ ചെറുപ്പക്കാരന്‍ മാത്രമാണുള്ളത്. രാവേരെയയിട്ടും അയാള്‍ എന്തൊക്കെയോ കുത്തികുരിക്കുകയാണ്. അയാള്‍ എഴുതികൊണ്ടിരിക്കുന്നത്  ഒരു നോവലാണ്‌. ആ നോവലിലെ കഥാപാത്രങ്ങളെ അയാള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. അയാള്‍ അവരെ സ്നേഹിച്ചു, തന്നെക്കാലേറെ.
           പക്ഷെ ആ കഥാപാത്രങ്ങള്‍ക്ക് അയാളോട് വെറുപ്പായിരുന്നു. അവര്‍ക്ക് അയാളെ ഇഷ്ടമല്ലായിരുന്നു. അവര്‍ക്കൊരോരുതര്‍ക്കും അയാളെക്കുറിച്ച് പരാതികലേറെ പറയാനുണ്ടായിരുന്നു. ദിലീപിന് സീതയെ തന്നില്‍ നിന്നു വേര്‍പിരിച്ചതിലുള്ള അരിശം. സീതയ്ക്ക് തന്‍റെ വാസ്വേട്ടനെ മരണത്തിന്റെ അന്ധകാരതിലെയ്ക്ക് തള്ളിയിട്ടതിലുള്ള ദേഷ്യം. വേലപ്പന് തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള കോപം. ചട്ടമ്പി നാണുവിന് പോലീസ് അറസ്റ്റു ചെയ്തതിലുള്ള വൈരാഗ്യം. അങ്ങനെ അവര്‍ക്കെല്ലാം അയാളോട് ദേഷ്യമായിരുന്നു.
          പക്ഷെ അയാള്‍ക്ക് അവരെയെല്ലാം ജീവനായിരുന്നു. അവര്‍ ഇപ്പോള്‍ ദുഖിക്കുന്നെങ്കിലും  അവസാനം സന്തുഷ്ടരായി ജീവിച്ചു കാണാനാണ് അയാള്‍ക്ക് ആഗ്രഹം. അതിനു വേണ്ടിയാണു അയാള്‍ ആദ്യം ഇങ്ങനെയൊക്കെ ആക്കിതീര്‍ത്തത്‌.
      പക്ഷെ ഒരുനാള്‍ രാത്രി അത് സംഭവിച്ചു. അവരെല്ലാം ഒത്തുകൂടി,അയാളോട് പകരം ചോദിയ്ക്കാന്‍. അവര്‍ ഓരോരുത്തരും അയാളെ കണക്കറ്റു ശകാരിച്ചു. അയാള്‍ ഓര്‍ത്തു. ഏതെങ്കിലും ഒരു സാഹിത്യകാരന് തന്‍റെ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അയാളില്‍ അമര്‍ഷം നുരഞ്ഞു പൊന്തി. അയാളുടെ കൈ
തരിച്ചു. അയാള്‍ അവരെ വെറുത്തു.
      അയാള്‍ പെട്ടെന്ന് പേപ്പര്‍ എടുത്തു. അയാളുടെ തൂലിക ചലിച്ചു. അവരോരോരുത്തരും അയാളുടെ കാല്‍ച്ചുവട്ടില്‍
മരിച്ചുവീണു. അത് കണ്ടു അയാള്‍ ആത്മ സംതൃപ്തിയോടെ ചിരിച്ചു. ഉറക്കെ, ഉറക്കെ, ഉറക്കെ. അത് കേട്ടു പ്രപഞ്ചം
നടുങ്ങിയോ? ആവൊ.

Friday, February 11, 2011

SAMAGAMAM

ഒരു രാവിലെന്നോ നിനയ്ക്കാതെ എന്‍ നിദ്രയെ പുളകമണിയിച്ച നീല മിഴികള്‍ എവിടെപ്പോയ് മറഞ്ഞു?
പിന്നെയുള്ള പകലുകള്‍ എന്നില്‍ അരോച്ചകങ്ങളായി.
ഉദിച്ചുയരുന്ന സുര്യനില്‍ , ആ മഹാശക്തിയെ മംഗളധ്വനികളാല്‍സ്വാഗതമരുളുന്ന കിളികളെ ,അവയുടെ സ്വരമാധുരിയില്‍
ലയിക്കുന്ന , അവരെ വികാരാര്‍ദ്രമാക്കിയും പിന്നെ കൂട് കൂട്ടാന്‍ ഇടം നല്‍കി പരിലാളിക്കുന്ന , കിളിക്കുഞ്ഞുങ്ങളുടെ
പിറവിയില്‍ ആഹ്ലടഭാരിതമാകുന്ന , അവയുടെ നാവില്‍ നിന്നുദിക്കുന്ന ആദ്യക്ഷരങ്ങളില്‍ സ്വയം മറന്നാടുന്ന മരക്കൂട്ടങ്ങളോട് , അവയുടെ കൈകളില്‍ ചുംബനമാര്‍പ്പിക്കുന്ന, അവയെ ഉന്മാദത്തില്‍ ആറാടിക്കുന്ന ഇളം തെന്നലിനോടും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വെറുപ്പ്‌ എങ്ങനെയോ എന്‍റെ മനസ്സില്‍ ഇടം തേടി.
അമ്ബിളിക്കലയെയും സഖികളായ നക്ഷത്രങ്ങളെയും ഞാനെന്നെത്തന്നെ മറന്നു സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു.
ഉറങ്ങാന്‍ കിടന്നിട്ടും ഉറങ്ങാത്ത എന്‍ മനസ്സിനെ ശകാരവര്‍ഷതല്‍ ഞാനുറക്കി. ആ നീലമിഴികള്‍ സ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായിതീരന്‍എന്നോടൊപ്പം ചിരിച്ചുല്ലസിക്കാന്‍,ഞാന്‍ പറയും കഥകള്‍ക്ക് ഞാന്‍ മൂളും ഗാനങ്ങളോട് കാതോര്‍ക്കാന്‍,
വീണ്ടും സ്വപ്നത്തില്‍ പ്രത്യക്ഷമാക്കാന്‍ ഈശ്വരനോട് ജപിച്ചു ഞാനുറങ്ങി. ഉറക്കതിലെപ്പോഴോ ആള്‍ക്കുട്ടതിലെവിടെയോ
മറഞ്ഞുപോയ നീലമിഴികള്‍ എന്‍ സ്വപ്നത്തില്‍ ആഗതമായി. ആ നിര്‍വൃതിയില്‍ ആ സമഗമത്തിനായി ഞാന്‍ എന്‍റെ മനസ്സിന്‍റെ കിളിവാതിലുകള്‍ തുറന്നിടട്ടെ .

Friday, January 21, 2011

uyarthezhunnelppu

ഒരു ഒഴിവു ദിവസത്തിന്‍ ലാസ്യ മയക്കത്തില്‍
മെല്ലെ പിച്ച വയ്ച്ചു നടക്കവേ
എപ്പോഴോ  എന്‍ മുന്നില്‍ ഞാന്‍ സ്വയം നിന്നെരിഞ്ഞു
ആ തീവ്ര നാലത്തിന്‍ പ്രഭയില്‍  ഞാനെന്ന
ഭാവം എന്നില്‍ അല ന്ജോരിഞ്ഞൂ
        കൌമാര പ്രായത്തിന്‍ ഉടമയായ എന്‍ അരുമ
        മകള്‍ തന്‍ ആത്മ സുഹൃത്താണ്‌ ഞാന്‍
        അവള്‍ പഠിക്കുന്ന അവസരങ്ങളില്‍
        അവളെ ഉന്മേഷത്തില്‍ ആറാടിച്ചു ഞാന്‍
        അന്നന്ന് നടന്ന സ്കൂളിലെ കാര്യങ്ങള്‍
       പൊലിമയോടെ അവതരിപ്പിക്കുമ്പോള്‍
       അതില്‍ ലയിച്ചു ഒരു നല്ല
       ശ്രോതാവായി ഇരുന്നു ഞാന്‍
ബാലകനായ മകന്‍റെ ബാലികയായ
കുസൃതി കാട്ടുന്ന കൂട്ടുകാരിയായി  ഞാന്‍
      ചേച്ചിയും അനുജനുമായുള്ള തര്‍ക്ക വിഷയങ്ങളില്‍ ഞാന്‍ മകളുടെ പക്ഷതിലായാല്‍
     
      ഒത്തിരി പരിഭവങ്ങള്‍ക്കും പിണക്കത്തിനും ഉടമയായ
      മകനെ സ്വാന്തനിപ്പിച്ചു മാറോടു അമര്ത്ത്‌മീ അമ്മ
ഞാന്‍ മകന്‍റെ പക്ഷതിലായാലോ
എപ്പോഴുമമ്മയ്ക്ക് അവനോടാനിഷ്ടമേന്നോതി
പിണങ്ങി കട്ടിലിലമരുന്ന മകളുടെ കൈകളില്‍
അമര്‍ത്തി കപട നാട്യം അല്ലെയിതെന്നു
കണ്ണുകള്‍ കൊണ്ടോതി കാറ്റിലുലയുന്ന  തിരി നാളത്തെ
തന്‍ കരങ്ങളാല്‍ പരിലാളിക്കും പോലവേ
മകള്‍ തന്‍ മുഖം മടിയിലമര്‍ത്തി
ആശ്വസിപ്പിക്കും  ഈ  അമ്മ
         പ്രിയമാനസനായ ഭര്‍ത്താവിന്‍ സ്നേഹമയിയായ ഭാര്യയുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍
         തെല്ലും പിഴയ്ക്കാതെ ഞാനെന്ന ഭാവം എന്നില്‍ നിഴലിച്ചു
         പ്രേമോദരമായി ഇടപെട്ടു അദ്ദേഹത്തെ ആപാദചൂടം പ്രണയിച്ചു ഞാന്‍
         ഈരേഴു ഭുവനങ്ങളില്‍ തന്നെക്കാള്‍ പ്രേമമയിയായ ഭാര്യ ആരുമില്ലെന്ന് സ്വയം വിശ്വസിച്ചു ഞാന്‍
         സമൂഹത്തോട് തന്നെക്കാള്‍ പ്രതിബദ്ധത ആര്‍ക്കുമില്ലെന്ന വിശ്വാസം നാള്‍ക്കുനാള്‍ എന്നില്‍ നിഴലിച്ചു നിന്നു .ഞാനില്ലായിരുന്നെങ്കില്‍ ഈ ലോകമെങ്ങനെ ആയിത്തീരുമെന്ന ആശങ്ക എന്നില്‍ നുരഞ്ഞു പൊന്തി.
           കൂട്ടുകാരെപ്പോലെ കരുതുന്ന മാതാപിതാക്കളോട് ഒത്തു യാത്ര പോയപ്പോള്‍ എതിരെ വന്ന വാഹനം ഞങ്ങളെ 
തട്ടിതെരിപ്പിക്കവേ എത്ര നിസ്സാരമീ ജീവിതം എന്ന് തൊട്ടറിഞ്ഞു ഞാന്‍. ഇത്രയും കാലം മറ്റുള്ളവരുടെ 
സങ്കടങ്ങളില്‍ പങ്കു ചേരുകയും അവരെ മറുകരയില്‍ എത്തിക്കുവാന്‍ കഴിവുണ്ടെന്ന് നിനച്ചിരുന്ന ഞാന്‍ സ്വന്തം ദുഖങ്ങളില്‍ വാടി കരിഞ്ഞു. അപ്രതീക്ഷിതമായ് എത്തിയ ആ ദിനമെന്നില്‍ ജീവിതത്തിന്‍ പച്ചയായ മുഖം കാട്ടി തന്നു. ഇത്രയും കാലം സന്തോഷമാണ് ജീവിതം
എന്ന് വിചാരിച്ചു കഴിഞ്ഞ ഞാന്‍ സന്തോഷവും ദുഖവും ജീവിതത്തിന്റെ ഇണ പിരിയാത്ത സഖികള്‍ ആണെന്ന വിചാരം എന്നില്‍
ഞാനെന്ന ഭാവത്തിനു അന്ത്യം കുറിച്ചു. ഒരു നിമിഷതെപ്പോലുംവരുതിയില്‍ നിര്‍ത്താന്‍ കഴിയാതെ അലയുന്ന നിസ്സാരമാം
ജന്മത്തിന്‍ ഉടമകളെന്ന ബോധം എന്നില്‍ കുടി കൊണ്ടു. അങ്ങനെ അങ്ങനെ ഞാനെന്ന ഭാവം എന്നില്‍ നിന്നും വിടവാങ്ങി.
ആ വിടവാങ്ങളില്‍ എന്‍ മനം കരുത്ത് ആര്‍ജിച്ചു. മനസ്സിന്റെ ഇത് വരെ  കാണാത്ത നിലകളില്‍ ഞാനെത്തിപ്പെട്ടു. ശക്തമായ മനസ്സിന്‍ പിന്‍ ബലത്തോടെ ഞാന്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റു.