ഒരു രാവിലെന്നോ നിനയ്ക്കാതെ എന്‍ നിദ്രയെ പുളകമണിയിച്ച നീല മിഴികള്‍ എവിടെപ്പോയ് മറഞ്ഞു?
പിന്നെയുള്ള പകലുകള്‍ എന്നില്‍ അരോച്ചകങ്ങളായി.
ഉദിച്ചുയരുന്ന സുര്യനില്‍ , ആ മഹാശക്തിയെ മംഗളധ്വനികളാല്‍സ്വാഗതമരുളുന്ന കിളികളെ ,അവയുടെ സ്വരമാധുരിയില്‍
ലയിക്കുന്ന , അവരെ വികാരാര്‍ദ്രമാക്കിയും പിന്നെ കൂട് കൂട്ടാന്‍ ഇടം നല്‍കി പരിലാളിക്കുന്ന , കിളിക്കുഞ്ഞുങ്ങളുടെ
പിറവിയില്‍ ആഹ്ലടഭാരിതമാകുന്ന , അവയുടെ നാവില്‍ നിന്നുദിക്കുന്ന ആദ്യക്ഷരങ്ങളില്‍ സ്വയം മറന്നാടുന്ന മരക്കൂട്ടങ്ങളോട് , അവയുടെ കൈകളില്‍ ചുംബനമാര്‍പ്പിക്കുന്ന, അവയെ ഉന്മാദത്തില്‍ ആറാടിക്കുന്ന ഇളം തെന്നലിനോടും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വെറുപ്പ് എങ്ങനെയോ എന്‍റെ മനസ്സില്‍ ഇടം തേടി.
അമ്ബിളിക്കലയെയും സഖികളായ നക്ഷത്രങ്ങളെയും ഞാനെന്നെത്തന്നെ മറന്നു സ്നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു.
ഉറങ്ങാന്‍ കിടന്നിട്ടും ഉറങ്ങാത്ത എന്‍ മനസ്സിനെ ശകാരവര്‍ഷതല്‍ ഞാനുറക്കി. ആ നീലമിഴികള്‍ സ്വപ്നങ്ങളില്‍ എനിക്ക് കൂട്ടായിതീരന്‍എന്നോടൊപ്പം ചിരിച്ചുല്ലസിക്കാന്‍,ഞാന്‍ പറയും കഥകള്‍ക്ക് ഞാന്‍ മൂളും ഗാനങ്ങളോട് കാതോര്‍ക്കാന്‍,
വീണ്ടും സ്വപ്നത്തില്‍ പ്രത്യക്ഷമാക്കാന്‍ ഈശ്വരനോട് ജപിച്ചു ഞാനുറങ്ങി. ഉറക്കതിലെപ്പോഴോ ആള്‍ക്കുട്ടതിലെവിടെയോ
മറഞ്ഞുപോയ നീലമിഴികള്‍ എന്‍ സ്വപ്നത്തില്‍ ആഗതമായി. ആ നിര്‍വൃതിയില്‍ ആ സമഗമത്തിനായി ഞാന്‍ എന്‍റെ മനസ്സിന്‍റെ കിളിവാതിലുകള്‍ തുറന്നിടട്ടെ .

No comments:
Post a Comment