Wednesday, February 16, 2011

KADHAKRITHUM KADHAPATHRANGALUM

അര്‍ദ്ധരാത്രി. ഗ്രാമത്തിലെ ആ ഒറ്റ വാടക വീട്ടില്‍ മാത്രം പതിവുപോലെ വിളക്കനഞ്ഞിട്ടില്ല. ആ വാടകവീട്ടില്‍ ഒരു സാഹിത്യകാരനായ ചെറുപ്പക്കാരന്‍ മാത്രമാണുള്ളത്. രാവേരെയയിട്ടും അയാള്‍ എന്തൊക്കെയോ കുത്തികുരിക്കുകയാണ്. അയാള്‍ എഴുതികൊണ്ടിരിക്കുന്നത്  ഒരു നോവലാണ്‌. ആ നോവലിലെ കഥാപാത്രങ്ങളെ അയാള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. അയാള്‍ അവരെ സ്നേഹിച്ചു, തന്നെക്കാലേറെ.
           പക്ഷെ ആ കഥാപാത്രങ്ങള്‍ക്ക് അയാളോട് വെറുപ്പായിരുന്നു. അവര്‍ക്ക് അയാളെ ഇഷ്ടമല്ലായിരുന്നു. അവര്‍ക്കൊരോരുതര്‍ക്കും അയാളെക്കുറിച്ച് പരാതികലേറെ പറയാനുണ്ടായിരുന്നു. ദിലീപിന് സീതയെ തന്നില്‍ നിന്നു വേര്‍പിരിച്ചതിലുള്ള അരിശം. സീതയ്ക്ക് തന്‍റെ വാസ്വേട്ടനെ മരണത്തിന്റെ അന്ധകാരതിലെയ്ക്ക് തള്ളിയിട്ടതിലുള്ള ദേഷ്യം. വേലപ്പന് തന്‍റെ കുടുംബത്തെ നശിപ്പിച്ചതിലുള്ള കോപം. ചട്ടമ്പി നാണുവിന് പോലീസ് അറസ്റ്റു ചെയ്തതിലുള്ള വൈരാഗ്യം. അങ്ങനെ അവര്‍ക്കെല്ലാം അയാളോട് ദേഷ്യമായിരുന്നു.
          പക്ഷെ അയാള്‍ക്ക് അവരെയെല്ലാം ജീവനായിരുന്നു. അവര്‍ ഇപ്പോള്‍ ദുഖിക്കുന്നെങ്കിലും  അവസാനം സന്തുഷ്ടരായി ജീവിച്ചു കാണാനാണ് അയാള്‍ക്ക് ആഗ്രഹം. അതിനു വേണ്ടിയാണു അയാള്‍ ആദ്യം ഇങ്ങനെയൊക്കെ ആക്കിതീര്‍ത്തത്‌.
      പക്ഷെ ഒരുനാള്‍ രാത്രി അത് സംഭവിച്ചു. അവരെല്ലാം ഒത്തുകൂടി,അയാളോട് പകരം ചോദിയ്ക്കാന്‍. അവര്‍ ഓരോരുത്തരും അയാളെ കണക്കറ്റു ശകാരിച്ചു. അയാള്‍ ഓര്‍ത്തു. ഏതെങ്കിലും ഒരു സാഹിത്യകാരന് തന്‍റെ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അയാളില്‍ അമര്‍ഷം നുരഞ്ഞു പൊന്തി. അയാളുടെ കൈ
തരിച്ചു. അയാള്‍ അവരെ വെറുത്തു.
      അയാള്‍ പെട്ടെന്ന് പേപ്പര്‍ എടുത്തു. അയാളുടെ തൂലിക ചലിച്ചു. അവരോരോരുത്തരും അയാളുടെ കാല്‍ച്ചുവട്ടില്‍
മരിച്ചുവീണു. അത് കണ്ടു അയാള്‍ ആത്മ സംതൃപ്തിയോടെ ചിരിച്ചു. ഉറക്കെ, ഉറക്കെ, ഉറക്കെ. അത് കേട്ടു പ്രപഞ്ചം
നടുങ്ങിയോ? ആവൊ.

No comments:

Post a Comment