സുഹൃത്ത് മരിച്ചു. അതേ; എന്‍റെ , എന്‍റെ ആത്മാര്‍ഥ സുഹൃത്ത് മരിച്ചു. അവനു ഞാനും എനിക്ക് അവനും മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ഭൂമിയില്‍. അപ്പോള്‍ ആ സുഹൃത്തിന്‍റെ മരണം എന്നെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് നിങ്ങള്‍ ഒന്ന് ചിന്തിക്കു .
ഞാന്‍ കരഞ്ഞു. പൊട്ടി പൊട്ടിക്കരഞ്ഞു. കുറെ നേരം കഴിഞ്ഞപ്പോള്‍ അത് ഒരു തേങ്ങലായി ഒതുങ്ങി. എന്‍റെ അയല്‍ക്കാര്‍ കരച്ചില്‍ കേട്ട് വീട്ടില്‍ വന്നു. ഞാന്‍ കരയുന്നത് കണ്ട് അത്ഭുതപ്പെട്ടു. അവര്‍ക്ക് എന്തെങ്കിലും ചോദിയ്ക്കാന്‍ ഇഷ്ടമല്ലായിരുന്നു. കാരണം അവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ . ഒന്നും . കാരണം എന്നോട് ഇങ്ങനെ കേറി സംസാരിക്കുന്നതു എനിക്കിഷ്ടമാല്ലയിരുന്നു. ഞാന്‍ അവരോടു ഈ നാള്‍ വരെ സംസാരിച്ചിട്ടു പോലുമില്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ അടുത്തരിയുന്നവര്‍ക്ക് യാതൊരു വിസ്മയവും ഉണ്ടാക്കില്ല. പക്ഷെ എന്നെ അടുത്തരിയുന്നയാല്‍ എന്നില്‍ നിന്നും അകന്നു പോയല്ലോ എന്ന സത്യം വീണ്ടും ഒരു തേങ്ങലിന് കാരണമായി.
ഒരാള്‍ വളരെ പണിപ്പെട്ടു ചോദിച്ചു " എന്തിനാ കരയുന്നേ?" ഞാന്‍ അയാളെ നോക്കി ഇരുന്നു. ഏറെ നേരം ആയി .അവര്‍ പരസ്പരം നോക്കി . അയാള്‍ ഒന്ന് കൂടി ചോദിച്ചു "കുട്ടിക്കെന്തു പറ്റി?" ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി . കുറെ നേരം കഴിഞ്ഞു പറഞ്ഞു " മരിച്ചു പോയി ". "ആര്"? ആകംക്ഷയേറിയ ആ എന്നില്‍ അസഹ്യത ഉളവാക്കി . ഞാന്‍ മിണ്ടിയില്ല. എന്‍റെ മറുപടിക്കായി കാത്തിരുന്നിട്ടു അവര്‍ പോയി. പോകുമ്പോള്‍ പരസ്പരം പിറപിരക്കുന്നത് കണ്ടു.
എല്ലാവരും പോയെന്നരിഞ്ഞപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു . "അതേ, എന്‍റെ സുഹൃത്ത് മരിച്ചു പോയി" പെട്ടെന്ന് എനിക്ക് ആശ്ച്ചര്യമുണ്ടായി. "സുഹൃത്തോ ?എനിക്കോ ? എനിക്ക് ഒരു സുഹൃത്ത് പോലുമില്ലല്ലോ ". കുറെ നേരത്തെ ആലോചന എന്നെ ഉത്തരത്തിലേക്കു നയിച്ചു.
"അതേ, എന്‍റെ സുഹൃത്ത് ഞാന്‍ തന്നെയാണ് ." "അപ്പോള്‍ മരിച്ചു പോയത് ?" "എന്‍റെ സുഹൃത്താണ് മരിച്ചത് ."അതായതു ഞാന്‍ ആണ് മരിച്ചത് ."" എന്ത് ? ഞാന്‍ മരിച്ചോ ? ആവോ , എനിക്കറിയില്ല. "
No comments:
Post a Comment