എവിടെക്കാണീ യാത്ര ?
എത്തും പിടിയുമില്ല !ഹോ !
എന്തിനോ വ്യഗ്രത കാട്ടി
ഏതോ ദിശയില്‍ ചലിപ്പൂ
എന്നെങ്കിലും പൂക്കുന്ന
എന്‍റെ അഭിലാഷങ്ങളെ
എന്‍ മനസ്സിലൊതുക്കി
എത്രയോ ദൂരം പിന്നിട്ടു !
ഏകാകിനിയായി സ്വയം മറന്നു
എങ്ങോ ചലിപ്പൂ ഞാന്‍
എത്ര കാലമിങ്ങനെ നടക്കും ?
എത്തും പിടിയുമില്ലല്ലോ
എവിടെക്കാണീ യാത്ര ?
എന്‍ മാനസം തേങ്ങി
No comments:
Post a Comment