എത്ര നേരം ഉറങ്ങി എന്നറിയില്ല . അയാള്‍ ഞെട്ടി എണീറ്റു .വയറ് മുദ്രാവാക്യം വിളിക്കുന്നു. ഓര്‍ത്തു നോക്കി . ശരിയാണ്. ഇത് വരെയായിട്ടും യാതൊന്നും കഴിച്ചില്ലല്ലോ എന്നയാള്‍ വേദനയോടെ ഓര്‍ത്തു. സമയം നാലു മണിയായെന്നുതോന്നുന്നു. ആളുകള്‍ കടല്‍ പുറത്തേക്കു വന്നു തുടങ്ങി. ആരോ അയാളുടെ പുറത്തു ചവിട്ടി.
അയാള്‍ക്ക് ശരീരം നന്നേ വേദനിച്ചു. തിരിച്ചു ഒരു കടി കൊടുക്കാന്‍ തോന്നി. പെട്ടെന്നയാള്‍ മണ്ണ് കുഴിച്ചു ഉള്ളിലേക്ക് പോയി.
No comments:
Post a Comment