കാട്ടു തീ പോലെയാണ് ആ വാര്‍ത്ത ഗ്രാമത്തില്‍ പരന്നത്. എവിടെയും എല്ലായിടത്തും അത് തന്നെയായിരുന്നു ചര്‍ച്ചാവിഷയം. രമേന്ദ്രന്‍ പിള്ളയുടെ ചായക്കടയിലും മാധവനുന്നിത്തന്റെ പലചരക്ക് കടയിലും "പൊങ്ങച്ചം" മഹിളാസമാജത്തിലും അന്നത്തെ ചര്‍ച്ച വേറൊന്നായിരുന്നില്ല. അന്ന് വായ് തുറന്നവരെല്ലാം ആ വാര്‍ത്ത തന്നെ ആയിരുന്നു പരസ്പരം സംസാരിച്ചത്. എന്തായിരുന്നു ആ കോളിളക്കം സൃഷ്ടിച്ച വാര്‍ത്ത?
അനന്തമൂര്‍ത്തി ഗ്രാമത്തിലെ സുധാരന്‍ മാഷിന്റെ സന്തതിയാണ്. ആണും പെണ്ണുമായി ഒന്നേ ഒന്ന്. ഗ്രാമത്തിലെ പേരുകേട്ട ചട്ടംബിയും തികഞ്ഞ അക്ഷര വിരോധിയുമായിരുന്നു അദ്ദേഹം . എങ്കിലും എഴുത്തും വായനയും അഭ്യസിച്ചിട്ടുണ്ട്. വെള്ളമടിച്ചിട്ട് വന്നു മാഷിനെ പൂശുന്ന അരുമസന്താനം. മാഷിനാകട്ടെ കണ്ണീരു തോര്‍ന്ന ദിനങ്ങളൊന്നും ഉണ്ടായിരുന്നില്ല. "ഇതൊന്നും കാണാനും കേക്കാനും അനുഭവിക്കാനും നിക്കാതെ നാരായണി പോയല്ലോ " 'പുണ്യാത്മാവ്" "ഈശ്വരാ അവനു സത്ബുദ്ധികൊടുക്കണേ " മാഷ് മനമുരുകി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനയുടെ ഫലമോ എന്തോ ഈയിടെയായി അനന്തമൂര്തിയെ കൊണ്ട് ആര്‍ക്കും ഒരുപദ്രവവുമില്ല. അയാള്‍ക്കൊരു പുതിയ വെളിവ് വന്നതുപോലെ. മാഷിന് പെരുത്ത സന്തോഷമായി.
അങ്ങനെ ഇരിക്കെ ഒരുനാള്‍ അനന്തമൂര്തിക്ക് ജ്ഞാനോദയം ഉണ്ടായി. സംഭവം ഇങ്ങനെയായിരുന്നു. ആല്‍ത്തറയില്‍ കൂട്ടുകാരൊത്ത് രസിച്ചിരുന്ന അനന്തമൂര്‍ത്തി പെട്ടെന്ന് മൌനിയായി. നേരെ വീട്ടിലേയ്ക്ക് നടന്നു. പിന്നീട് നേരെ മാഷിന്റെ
മുറിയിലേയ്ക്ക്. ഗ്രന്ഥങ്ങളുടെ ഖജനാവായ മാഷിന്റെ മുറിയിലേയ്ക്ക്. പുരയിടത്തില്‍ നിന്നിരുന്ന മാഷ് ചിന്തിച്ചു "ഈശ്വരാ എന്തിന്റെ പുറപ്പടാനാവോ ?" മാഷ് ഓടിച്ചെന്നു . കതകടച്ചിരിക്കുന്നു.ജന്നലകളും. തട്ടിവിളിച്ചു. ഇല്ല. മറുപടിയില്ല. അദ്ദേഹം ആള്‍ക്കാരെ കൂട്ടി. വാതില്‍ തല്ലി പൊളിച്ചു. ഹോ ആ കാഴ്ച ! അനന്തമൂര്‍ത്തി മാഷിന്റെ ചാരുകസേരയിലിരുന്നു ഒരു ഗ്രന്ഥം വായിക്കുന്നു. ഇത് കണ്ട മാഷ് പുറകോട്ടു മറിഞ്ജ്ജു. ഇതായിരുന്നു ആ ഗ്രാമത്തിലാകമാനം കോളിളക്കം സൃഷ്ടിച്ച വാര്‍ത്ത
പിന്നെയങ്ങോട്ട് അനന്തമൂര്‍ത്തി പുസ്തകങ്ങള്‍ വായിച്ചു കൂട്ടി. എഴുതി അദ്ദേഹം എഴുതി മനസ്സില്‍ ഉള്ളതെല്ലാം തുറന്നെഴുതി . നാടകങ്ങളായി ,നോവലുകളായി, ചെരുകധകളായി ,പ്രബന്ധ്ങ്ങളായി അദ്ധേഹത്തിന്റെ കഴിവുകള്‍ വ്യാപിച്ചു. എവിടെയും അദ്ദേഹത്തിന്നു സ്വീകരണങ്ങള്‍. അവാര്‍ഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ പൊതിഞ്ഞു. ഒടുവില്‍ ഞാനപീടവും.
മാഷ് മരിച്ചു. അനന്തമൂര്തിയുടെ മകന്‍ ഉണ്ണികൃഷ്ണനും അദ്ധേഹത്തിന്റെ പുത്രന്‍ മധു
പക്ഷെ അനന്തമൂര്‍ത്തി , അദ്ദേഹം മാത്രം മരിച്ചില്ല. അദ്ദേഹം ജീവിക്കുന്നു , സ്വന്തം കൃതികളിലൂടെ ,അതിലെ താളുകളിലൂടെ ,വാക്കുകളിലൂടെ ,അക്ഷരങ്ങളിലൂടെ
No comments:
Post a Comment